Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Case

America

ഫീ​നി​ക്സി​ൽ നിന്ന് കാണാതായ മൂ​ന്ന് വ​യ​സു​കാ​രി​യെ കണ്ടെത്തി; പ്രതി പിടിയിൽ

രിസോണ: ഫീ​നി​ക്സി​ൽ നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ സു​ര​ക്ഷി​ത​യാ​യി ക​ണ്ടെ​ത്തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​റീ​ന നൊ​റി​ഗ (23) എ​ന്ന യു​വ​തി​യെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗ്യാ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഇ​വ​രെ ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോലീ​സ് കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ പി​താ​വ് മ​റീ​ന​യ്ക്ക് സ്വ​ന്തം വീ​ട്ടി​ൽ അ​ഭ​യം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​ട്ടെ​ന്ന് കു​ട്ടി​യെ​യും കൊ​ണ്ട് ഇ​വ​ർ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ സംഭവുമായി ബന്ധപ്പെട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അം​ബ​ർ അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു.

Kerala

പു​തു​പ്പ​ള്ളി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ അ​സ്ഥി​കൂ​ടം റ​ബ​ർ തോ​ട്ട​ത്തി​ൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് നി​ന്നും മൂ​ന്ന് മാ​സം മു​ൻ​പ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണ് ഇ​തെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ണ്ടും യൂ​റി​ൻ ബാ​ഗും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ടു​വെ​ട്ടി തെ​ളി​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ യു.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മൂ​ന്ന് മാ​സം മു​ൻ​പാ​ണ് പു​തു​പ്പ​ള്ളി കീ​ഴാ​റ്റു​കു​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ ക​ടു​പ്പി​ൽ ചെ​റി​യാ​ൻ എ​ന്ന വ​യോ​ധി​ക​നെ സ്ഥ​ല​ത്ത് നി​ന്നും കാ​ണാ​താ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18ന് ​പ​ക​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. മ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടു​കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷം അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​സ്ഥി​കു​ടം ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ മൂ​ലം ന​ട​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ഇ​യാ​ൾ വീ​ട്ടി​ല്‍ നി​ന്ന് ഇ​ത്ര അ​ക​ലെ​യു​ള്ള തോ​ട്ട​ത്തി​ല്‍ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​ലും ദു​രു​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

Kerala

സൂരജ് ലാമ തിരോധാനം: കളമശേരി മെഡി.കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന്‍

കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന്‍ സാന്‍റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്‍റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.

അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്‍റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്‍റണ്‍ ലാമ ചോദിക്കുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്‍റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

Kerala

മ​ല​ക്ക​പ്പാ​റ​യി​ൽ വ​ന വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ​യി​ൽ വ​ന വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ല​ക്ക​പ്പാ​റ പോ​ത്തു​പാ​റ ഉ​ന്ന​തി​യി​ലെ ന​ന്ദ​ന​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ന​ന്ദ​ന​നെ കാ​ണാ​താ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ന​ന്ദ​ന​ന്‍റെ ബ​ന്ധു​ക്ക​ൾ മ​ല​ക്ക​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വ​നം വ​കു​പ്പും, പോ​ലീ​സും, നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ന​ന്ദ​ന​നെ കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ന​ന്ദ​ന​നെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ മ​ല​ക്ക​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

അനസ് ഇപ്പോഴും കാണാമറയത്ത്...

യുവാവിനെ പ​മ്പാ ന​ദി​യി​ൽ കാണാതായിട്ട് 12 ദിവസം

വി​തു​ര : പ​മ്പാ ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ തൊ​ളി​ക്കോ​ട് പു​ളി​മൂ​ട് സ്വ​ദേ​ശി​യാ​യ അ​ന​സ്(31) പ​ന്ത്ര​ണ്ടു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കാ​ണാ​മ​റ​യ​ത്ത്. ക​ഴി​ഞ്ഞ 13 ന് ​കാ​ഞ്ഞീ​റ്റു​ക​ര മൂ​ഴി​ക്ക​ൽ ക​ട​വി​നും തോ​ട്ടാ​വ​ള്ളി​ൽ ക​ട​വി​നും ഇ​ട​യി​ൽ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു എ​ന്നാ​ണ് വി​വ​രം. ശ​ക്ത​മാ​യ മ​ഴ ആ​യ​തി​നാ​ൽ ആ ​സ​മ​യം ന​ദി നി​റ​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ഞ്ഞെ​ങ്കി​ലും അ​ന​സി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ട​യ്ക്ക ശേ​ഖ​രി​ക്കു​ന്ന ജോ​ലി ക​ഴി​ഞ്ഞ് 13 ന് ​വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ആ​ണ് അ​ന​സ് ന​ദി​യി​ൽ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​ദ്ദേ​ഹ​ത്തെ കൈ​യി​ൽ പി​ടി​ച്ചു വ​ലി​ച്ചു ക​ര​യ്ക്കു ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൈ​വി​ട്ടു പോ​യി.

റാ​ന്നി ഫ​യ​ർ ഫോ​ഴ്സും പ​ത്ത​നം​തി​ട്ട സ്കൂ​ബാ ടീ​മും ചേ​ർ​ന്നു തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ഫ​ല​മു​ണ്ടാ​യി​ല്ല. സ്കൂ​ബ ടീം ​തെര​ഞ്ഞെ​ങ്കി​ലും ന​ദി​യി​ലെ അ​ടി​യൊ​ഴു​ക്കും അ​ടി​ത്ത​ട്ടി​ലെ പാ​റ​ക്കെ​ട്ടു​ക​ളും പ്ര​തി​കൂ​ല​മാ​യി. അനസിനായി തെരച്ചിൽ തുടരുകയാണ്.

മൊ​ത്ത വി​ല​യ്ക്ക് അ​ട​യ്ക്ക, ച​ക്ക, റം​ബൂ​ട്ടാ​ൻ, മാ​ങ്ങ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണ് അ​ന​സ് പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ​ത്. സ​ജി​ല ആ​ണ് ഭാ​ര്യ . ആ​റും ര​ണ്ടും വ​യ​സു​ള്ള മ​ക്ക​ളു​ണ്ട്.

Kerala

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​നം: പ്ര​തി​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​പ​ത്മ​നാ​ഭ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സെ​ബാ​സ്റ്റ്യ​നെ ഇ​ന്ന് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

ഇ​തി​നു മു​ന്നോ​ടി​യാ​യി ഏ​റ്റു​മാ​നൂ​ർ കോ​ട​തി പ​രി​ധി​യി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി.

ജെ​യ്ന​മ്മ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സെ​ബാ​സ്റ്റ്യ​നെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ബി​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

Kerala

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​നം: സെ​ബാ​സ്റ്റ്യ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കോ​ട്ട​യം: അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ​യു​ടേ​തു​ള്‍​പ്പെ​ടെ നാ​ലു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ക്കേ​സി​ല്‍ കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചെ​ങ്ങും​ത​റ സി.​എം. സെ​ബാ​സ്റ്റ്യ(67)​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു.

ഓ​ഗ​സ്റ്റ് 12 വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്ട്ര​റ്റ് കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് തു​ട​രെ ചോ​ദ്യം ചെ​യ്തി​ട്ടും സെ​ബാ​സ്റ്റ്യ​ന്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കു​ന്നി​ല്ല. ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു സ​ഹ​ക​രി​ക്കു​ന്നി​ല്ല. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ സു​ബി, ചേ​ര്‍​ത്ത​ല​യി​ലെ സു​ഹൃ​ത്താ​യ റോ​സ​മ്മ എ​ന്നി​വ​രെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തേ​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ കാ​റി​ല്‍ നി​ന്നു ചു​റ്റി​ക, ക​ത്തി, ഡീ​സ​ല്‍ ക​ന്നാ​സ്, പ​ഴ്സ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത 20 ലീ​റ്റ​റി​ന്‍റെ ക​ന്നാ​സി​ല്‍ ഡീ​സ​ല്‍ വാ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്.

വ​രുംദി​വ​സ​ങ്ങ​ളി​ലും സെ​ബാ​സ്റ്റ്യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സു​ച​ന. സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ളു​ടെ ഡി​എ​ന്‍​എ ഫ​ലം ഇ​ന്നോ നാ​ളെ​യോ അ​റി​യാ​നാ​കും. ജെ​യ്ന​മ്മ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ വ​ല​യി​ലാ​യ​ശേ​ഷം കാ​ണാ​താ​യ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു, ഐ​ഷ, സി​ന്ധു എ​ന്നി​വ​രെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​മി​ല്ല. ഇ​വ​രെ​യെ​ല്ലാം സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ്ര​വീ​ണി​ന്‍റെ ര​ക്ത സാം​പി​ള്‍ കൂ​ടി പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഗ്രൗ​ണ്ട് പെ​ന​ട്രേ​റ്റിം​ഗ് റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ച് വ്യാ​ഴാ​ഴ്ച പ്ര​തി സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടു​വ​ള​പ്പി​ലും, സു​ഹൃ​ത്ത് റോ​സ​മ്മ, കാ​ണാ​താ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജെ​യ്ന​മ്മ​യു​ടെ തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ചും ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍, സി​ന്ധു, ഐ​ഷ എ​ന്നി​വ​രു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ക്രൈംബ്രാ​ഞ്ചു​മാ​ണ്.

Latest News

Up